കിഴക്കമ്പലം: അങ്ങാടി പ്രദേശത്തെ പഞ്ചായത്ത് കിണറിനു സമീപത്തെ വഴിവിളക്ക് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. ഓട്ടോമാറ്റിക് ഫ്യൂസ്, പോസ്റ്റിൽ സ്ഥാപിച്ചിട്ടുള്ള വിളക്കിന്റെ ഇലക്ട്രോണിക് സിസ്റ്റവും തകർത്തനിലയിലാണ്. വിളക്ക് കത്താതായതോടെ ഇതിലൂടെ സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. സമീപത്തുള്ള പാടത്തുനിന്നെത്തുന്ന ഇഴജന്തുക്കളുടെ ഭീക്ഷണിയും പ്രദേശത്തുണ്ട്. ഇതിനിടയിലാണ് വഴിവിളക്ക് നശിപ്പിച്ചത്