കിഴക്കമ്പലം: രാത്രികാലങ്ങളിൽ വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം പതിവായതായി പരാതി. കിഴക്കമ്പലം, ഊരക്കാട്, ചെമ്മലപ്പടി, പൂക്കാട്ടുപടി പ്രദേശങ്ങളിലാണ് ബാറ്ററി മോഷണം.രാവിലെ വാഹനം സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോഴാണ് പലരും ബാറ്ററി നഷ്ടപ്പെട്ട കാര്യം അറിയുന്നത്. ഒരു ഡസനോളം ബാറ്ററികൾ കഴിഞ്ഞ ദിവസങ്ങളിലായി മോഷണം പോയിട്ടുണ്ട്. ടിപ്പർ, മിനി ടിപ്പർ തുടങ്ങിയ വാഹനങ്ങളിൽ നിന്നാണ് പ്രധാനമായും മോഷണം. എന്നാൽ വാഹനത്തിൽ നിന്നും മറ്റൊരുതരത്തിലുള്ള സാമഗ്രികകളും നഷ്ടപ്പെടുന്നില്ലെന്ന് വാഹന ഉടമകൾ പറയുന്നു.