കൊച്ചി: കഴിഞ്ഞദിവസം നിര്യാതനായ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസിയുടെ (80)

മൃതദേഹം കൊവിഡ് മാനദണ്ഡപ്രകാരം സംസ്‌കരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഒരു മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ഉടമസ്ഥതയിലുള്ള ഇടപ്പള്ളിയിലെയും വരാപ്പുഴയിലെയും പെട്രോൾ പമ്പുകൾ അടച്ചുപൂട്ടി. കുടുംബാംഗങ്ങളും പമ്പിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ദേവസി മരിച്ചത്. എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല.