വൈപ്പിൻ : ആറുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഒരു വീട്ടിലെ അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ച നായരമ്പലം ആറാം വാർഡ് കണ്ടെയ്‌ൻമെൻറ് സോണാക്കി പൊലീസും പഞ്ചായത്തും ചേർന്ന് അടച്ചുകെട്ടി. നായരമ്പലം പഴയ കോ ഓപ്പറേറ്റീവ് ബാങ്കിന് എതിർവശത്ത് കൂടി കിഴക്കോട്ട് പോകുന്നറോഡും അംബ പദ്മം ഓഡിറ്റോറിയത്തിന് സമീപത്ത് നിന്ന് തെക്കോട്ടുള്ള റോഡുമാണ് അടച്ചിരിക്കുന്നത്.. പത്തുപേരെ ഇവിടെ ക്വാറന്റെയിനിൽ ആക്കിയിട്ടുണ്ട്. വാർഡ് കണ്ടെയ്‌മെൻറ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവിടത്തുകാർക്ക് സൗജന്യ പലവ്യഞ്ജനകിറ്റുകൾ വിതരണം ചെയ്യണമെന്ന് വാർഡ് മെമ്പർ ജോബി വർഗീസ് ആവശ്യപ്പെട്ടു.