കൊച്ചി : രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട് കെ.വി. ജഗദീശനെ കുമാരനാശാൻ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. യോഗത്തിൽ സാംസ്കാരികകേന്ദ്രം പ്രസിഡന്റ് അഡ്വ. ഡി.ജി. സുരേഷ്, സെക്രട്ടറി കെ.ആർ. സജി എന്നിവർ മെമന്റോ കൈമാറിയും പൊന്നാട അണിയിച്ചും ആദരിച്ചു. സാംസ്കാരിക കേന്ദ്രം ട്രഷറർ രാജീവ് ബി തട്ടാരത്ത്, വൈസ് പ്രസിഡന്റ് സ്റ്റീഫൻ നാനാട്ട് എന്നിവർ സംസാരിച്ചു.