ആലുവ: പാലത്തായി പീഡനക്കേസ്, പി.എസ്.സി തട്ടിപ്പ്, കൊവിഡ് രോഗപ്രതിരോധം എന്നിവയിൽ വീഴ്ച വരുത്തിയ സംസ്ഥാന സർക്കാരിന്റെ രാജിയാവശ്യപ്പെട്ടും സ്വർണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നാളെ അത്താണി കവലയിൽ സത്യാഗ്രഹം സമരം നടത്തുമെന്ന് ചെയർമാൻ ലത്തീഫ് പുഴിത്തറയും കൺവീനർ എം.കെ.എ ലത്തീഫും അറിയിച്ചു.