ആലുവ: റൂറൽ ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച വിവിധ ബാങ്കുകളുടെ 58 എ.ടി.എം കൗണ്ടറുകൾക്കെതിരെ പൊലീസ് നടപടിയെടുക്കും. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നേതൃത്വത്തിൽ നടന്ന സ്‌പെഷ്യൽ ഡ്രൈവിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന എ.ടി.എം കൗണ്ടറുകൾ കണ്ടെത്തിയത്.
ഇതു സംബന്ധിച്ച് ബാങ്ക് ശാഖകൾക്കെതിരെ നോട്ടിസ് നൽകും. ക്ലസ്റ്റർ മേഖലയിലുള്ള എ.ടി.എമ്മുകളും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. സ്‌പെഷ്യൽ ഡ്രൈവിൽ മാസ് കുകൾ ധരിക്കാത്തതിന് 575 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 11 പേർക്കെതിരെയും നടപടിയെടുത്തു. ലോക്ക് ഡൗൺ ലംഘനത്തിന് റൂറൽ ജില്ലയിൽ 59 കേസുകളെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ എ.ടി.എമ്മുകളിലും സാനിറ്റൈസ്റ്റും സാമൂഹ്യ അകലവും നിർബന്ധമാണ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.