കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് എഫ്.എൽ.ടി.സി യിലേയ്ക്ക് ഫാക്ട് (കൊച്ചിൻ ഡിവിഷൻ) വാഷിംഗ് മെഷീൻ നൽകി. പ്രസിഡന്റ് പി.കെ വേലായുധൻ ഏറ്റുവാങ്ങി. നോഡൽ ഓഫീസർ ബിജു ബേബി, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.കെ. പി വിശാഖ്, ഫാക്ട് ജനറൽ മാനേജർ പി.പി അജിത്കുമാർ , ടെക്നിക്കൽ വിഭാഗം ജനറൽ മാനേജർ പി.ജെ ബിന്നി , വെൽഫയർ ഓഫീസർ എം.പി വർഗീസ്, എംപ്ളോയീസ് യൂണിയൻ സെക്രട്ടറി മാർഷൽ തുടങ്ങിയവർ സംബന്ധിച്ചു.