മൂവാറ്റുപുഴ:സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ നേര്യമംഗലം നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ മൂവാറ്റുപുഴ മണിയംത്തടം മാലിൽ മനോജ് തങ്കമ്മ ദമ്പതികളുടെ മകൻ വിനായകിനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ പ്രത്യേക നിർദേശ പ്രകാരം ബി.ജെ.പി മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു വിനായകിന്റെ വീട്ടിലെത്തി കേന്ദ്ര മന്ത്രിക്കുവേണ്ടി ഷാൾ അണിയിച്ച് അനുമോദിക്കുകയും സന്ദേശം അറിയിക്കുകയും ചെയ്തു. മന്ത്രി വി.മുരളീധരൻ നേരിട്ട് വീഡിയോകോൾ മുഖേന വിനയകുമായി സംസാരിച്ചു. ഉപരിപഠനത്തിന് വേണ്ട എല്ലാ സഹായവും നൽകുമെന്ന് ഉറപ്പുനൽകുകയും വിനായകിനെയും മാതാപിതാക്കളെയും അഭിനന്ദിക്കുകയും ചെയ്തു. ബി.ജെ.പി മൂവാറ്റുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. തങ്കക്കുട്ടൻ, ട്രഷറർ കെ.ബി. സുരേഷ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.