മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ സംസ്ഥാന സർക്കാർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ കടവൂർ കുടുംബാരോഗ്യ കേന്ദ്രം നാളെ (തിങ്കൾ ) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്യും . ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കുമെന്നും എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു.