പള്ളുരുത്തി: അടച്ച് പൂട്ടിയ സ്ഥലങ്ങളായ ഫോർട്ടുകൊച്ചി, ചെല്ലാനം തുടങ്ങിയ സ്ഥലങ്ങളിലേക്ക് നൽകിയ ഭക്ഷ്യധാന്യ കിറ്റുകൾ കെ.ജെ. മാക്സി എം.എൽ.എ ഏറ്റുവാങ്ങി.ഗൾഫാർ ഗ്രൂപ്പ് റസിയ ചാരിറ്റബിൾ ട്രസ്റ്റ്, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കേരള ഹൈക്കോടതി കമ്മറ്റിയുമാണ് സഹായം എത്തിച്ചത്. കൊച്ചി തഹസിൽദാർ സുനിതാ ജേക്കബ്, പി.ടി.വേണുഗോപാൽ, ടി.എൻ.വരദരാജൻ, എം.എം.അബദുൾ ബഷീർ, എൻ.മനാജ് കുമാർ, സി.ഇ.ഉണ്ണികൃഷ്ണൻ, സി.എം.സുരേഷ് ബാബു, കെ.എസ്.അരുൺകുമാർ തുടങ്ങിയവർ സംബന്ധിച്ചു.കിറ്റുകൾ അതാത് കൗൺസിലർമാരും പഞ്ചായത്തംഗങ്ങളും ഏറ്റുവാങ്ങി.