കോലഞ്ചേരി: മലേക്കുരിശ് ദയറായിൽ കബറടങ്ങിയിരിക്കുന്ന മാർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 24-മത് ശ്രാദ്ധപ്പെരുന്നാളിന് മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത കൊടിയേ​റ്റി. 9 വരെ നടത്താനിരുന്ന പെരുന്നാളാഘോഷങ്ങൾ കോവിഡ് 19 മാനദണ്ഡങ്ങൾക്കനുസരിച്ച് കബറിങ്കൽ പ്രാർത്ഥനയോടെ നടക്കും. ദയറാധിപൻ കുര്യാക്കോസ് മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത ,കുര്യാക്കോസ് കണിയത്ത് കോർ എപ്പിസ്‌കോപ്പ, ഫിനഹാസ് റമ്പാൻ, ഫാ.പോൾസൻ എടക്കാട്ടിൽ എന്നിവർ സംബന്ധിച്ചു.