ആലുവ: ആലുവ ലാർജ് ക്ലസ്റ്ററിൽ ഇന്നലെ കൊവിഡ് സ്ഥീരീകരിച്ചത് ഒരാൾക്ക് മാത്രം. കടുങ്ങല്ലൂർ പഞ്ചായത്തിലെ ബിനാനിപുരം സ്വദേശിനിയായ 22കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലുവ നഗരസഭയെയും സമീപത്തെ ഏഴ് പഞ്ചായത്തുകളെയും ഉൾപ്പെടുത്തി ആലുവ ലാർ‌ജ് ക്ളസ്റ്റർ പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടാണ് കൊവിഡ് രോഗികൾ ഒന്നിലൊതുങ്ങിയത്.

കഴിഞ്ഞയാഴ്ച്ച മുതൽ രോഗബാധിതരുടെ എണ്ണം താഴേക്കാണെങ്കിലും ഒന്നിലെത്തിയത് ആദ്യമാണ്. അതേ സമയം ശനിയാഴ്ച ആലുവ മേഖലയിൽ നടത്തിയ പരിശോധനയിൽ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകും. എടത്തലയിൽ 27 പേർക്ക് പരിശോധന നടത്തി. മൂന്ന് പേർക്ക് രോഗം കണ്ടെത്തി. ചൂർണിക്കരയിൽ 127 പേരെ പരിശോധിച്ചതിൽ 9 പേർക്ക് പോസിറ്റീവായി. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഒരാൾക്ക് കൂടി രോഗമുണ്ടെന്ന് കണ്ടെത്തി. കീഴ്മാട് 57 ഉം ആലുവ നഗരസഭയിൽ 30 പരിശോധനകൾ നടത്തി. രണ്ടിടത്തും പുതിയ രോഗികളില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

എടത്തല തേവയ്ക്കൽ കൈലാസ് കോളനിയിലെ ലോഡ്ജിൽ താമസിക്കുന്ന കന്യാകുമാരി കൊളച്ചാൽ സ്വദേശികളായ 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുനമ്പത്ത് മത്സ്യബന്ധനത്തിനെത്തിയ 74പേർ ഇവിടെ പെയിഡ് ക്വാറന്റൈയ്നിലായിരുന്നു. ഇവരിലാണ് 21 പേർക്ക് രോഗം സ്ഥിരീകരിച്ചത്.