covid

കൊച്ചി: സമ്പർക്കത്തിലൂടെ 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ അടുത്ത ആശങ്കാപ്രദേശമായി ഫോർട്ടുകൊച്ചി. ഇവരുൾപ്പെടെ ജില്ലയിൽ 59 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 20 പേർ തമിഴ്നാട്ടിൽ നിന്നെത്തിയതാണ്. നാല് നാവികസേനാ ഉദ്യോഗസ്ഥരും ഡോക്ടറും ആരോഗ്യപ്രവർത്തകയും രോഗം സ്ഥിരീകരിക്കപ്പെട്ടവരിലുണ്ട്. നിലവിൽ 886 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.

വിദേശം/ ഇതരസംസ്ഥാനത്ത് നിന്നെത്തിയവർ

1. വെസ്റ്റ് ബംഗാൾ സ്വദേശി (33)
2. തമിഴ്‌നാട് സ്വദേശികൾ - 20 പേർ

രോഗമുക്തി

ആകെ -32

എറണാകുളം -29

മറ്റുജില്ല -3

ഐസൊലേഷൻ

ആകെ: 11096
വീടുകളിൽ: 9200
കൊവിഡ് കെയർ സെന്റർ: 192
ഹോട്ടലുകൾ:1704

റിസൾട്ട്
ഇന്നലെ അയച്ചത്: 618
ലഭിച്ചത് : 891
പോസിറ്റീവ് : 59
ഇനി ലഭിക്കാനുള്ളത് : 882