ആലുവ: അയോദ്ധ്യയിൽ ശ്രീരാമജന്മസ്ഥാനത്ത് മഹാക്ഷേത്ര നിർമ്മാണത്തിന് ഭൂമിപൂജയും ശിലാസ്ഥാപനവും നടക്കുന്ന ആഗസ്ത് അഞ്ചിന് രാവിലെ ക്ഷേത്രങ്ങളിലും വീടുകളിലും വിളക്ക് തെളിച്ച് രാമനാമം ജപിച്ച് പ്രാർത്ഥിക്കണമെന്നും സന്ധ്യാസമയത്ത് ദീപക്കാഴ്ചയും പ്രത്യേക ആരതിയും നടത്തണമെന്നും തന്ത്രവിദ്യാപീഠം വർക്കിംഗ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻനമ്പൂതിരി അറിയിച്ചു. പൂർണമായും കൊവിഡ് നിബന്ധനകൾ അനുസരിച്ചായിരിക്കണം ചടങ്ങുകൾ.