അങ്കമാലി: തുറവൂർ പഞ്ചായത്തിൽ ഒരാൾക്കു കൂടി കൊവിഡ്. ഇതോടെ പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിമൂന്നായി. പതിനാലാം വാർഡിൽ 82 വയസുള്ളയാൾക്കാണ് രോഗം ബാധിച്ചത്. ഈ വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം നാലായി ഉയർന്നു. സമ്പർക്ക പട്ടികയിലുള്ള 12 പേരുടെ സ്രവം പരിശോധിച്ചതിൽ 11 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ഇന്ന് പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗണായിരിക്കും. പഞ്ചായത്തിലെ 4,9,14 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി തുടരുകയാണ്.