പനങ്ങാട്: മരട് സഹകരണബാങ്ക് അംഗങ്ങളുടെയും ബാങ്ക് ജീവനക്കാരുടെയും മക്കളിൽ എസ്.എസ്.എൽ, സി ,സി.ബി.എസ്.ഇ, പ്ളസ്2, വി.എച്ച്.എസ്.ഇ എന്നീ പരീക്ഷകളിൽ എ പ്ളസ്‌ ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്കും മരട് മാങ്കായിൽ ഗവ.എച്ച്.എസ്.എസ്സിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എപ്ളസ് കിട്ടിയ വിദ്യാർത്ഥികൾക്കും കാഷ്അവർഡുകൾ നൽകി അനുമോദിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് വി. ജയകുമാർ അറിയിച്ചു.

അർഹതപ്പെട്ടവർ സ്വയം സാക്ഷ്യപ്പെടുത്തിയമാർക്ക് ലിസ്റ്റിന്റെ പകർപ്പ്, വിദ്യാർത്ഥിയുടെ ഫോട്ടോ, രക്ഷിതാവിന്റെ അംഗത്വ നമ്പർ എന്നിവ രേഖപ്പെടുത്തിയ അപേക്ഷ ബന്ധപ്പെട്ട ബോർഡ് മെമ്പറുടെ ശുപാർശയോടെ 7ന് വൈകിട്ട് 4ന് മുമ്പ് ബാങ്ക് ഹെഡ് ഓഫീസിൽ സെക്രട്ടറിയെ ഏല്പിക്കണം. പട്ടികജാതി - പട്ടികവിഭാഗക്കാർ ജാതിതെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പും ഹാജരാക്കണം.

കാഷ് അവാർഡ് വിതരണം15ന് രാവിലെ 9.30.ന് അംഗങ്ങളുടെ പരിധിയിലുള്ള ശാഖകളിൽ വച്ച്നടക്കും. അംഗങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചെത്തണം. 2019ലെ ഡിഗ്രി,പി.ജി എന്നീകോഴ്സുകളുടെ റിസൾട്ട് വന്ന് 15 ദിവസത്തിനകം രക്ഷിതാക്കൾ അപേക്ഷ സമർപ്പിക്കണം.