കോലഞ്ചേരി: 'ഒരു ജീവൻ രക്ഷിക്കണം, അമ്പതു രൂപ തരുമോ?' ഇരു വൃക്കകളും തകരാറിലായിയ ഓട്ടോ റിക്ഷാ തൊഴിലാളിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ചലഞ്ചുമായി പൊതു പ്രവർത്തകരും നാട്ടുകാരും.

നോർത്ത് മഴുവന്നൂരിലെ ഓട്ടോ ഡ്രൈവർ ഉപ്പുകണ്ടത്തിൽ മിഥുൻ കുമാറിന്റെ (32) ഇരു വൃക്കകളുമാണ് തകരാറിലായത്. ഇനി വൃക്ക മാ​റ്റി വയ്ക്കാതെ മുന്നോട്ട് പോകാൻ ആവില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മിഥുനെ സംബന്ധിച്ചു ഇത് വളരെ പ്രയാസമാണ്. ചികിത്സയ്ക്കായി ചെയ്യാൻ സാധിക്കുന്ന 50 രൂപയെങ്കിലും നൽകണമെന്നാണ് ചലഞ്ച്. അമ്മയും,ഭാര്യയും,ഒരു വയസുള്ള മകനും,അനിയനും അടങ്ങുന്നതാണ് മിഥുനിന്റെ കുടുംബം.മിഥുൻ ഓട്ടോ ഓടിച്ചു കിട്ടുന്ന പണം കൊണ്ടാണ് ജീവിച്ചു പോന്നിരുന്നത്. ഇപ്പോൾ അതും നിലച്ചു. അമ്മയുടെ വൃക്കയാാണ് മിഥുന് ൽകുന്നത്. ടെസ്റ്റുകൾ നടന്നു വരുന്നു. താങ്ങാനാവുന്നതിനും അപ്പുറത്താണ് ശസ്ത്രക്രിയ്ക്കായി മുടക്കേണ്ടത്. അതിനു ശേഷം നാലു മാസത്തോളം ആശുപത്രിയിൽ ചികിത്സയും, രണ്ടു വർഷത്തോളം തുടർ ചികിത്സയും വേണം. ഇതിനായി പതിനഞ്ച് ലക്ഷത്തോളം രൂപ വരും.ആസ്​റ്റർ മെഡിസി​റ്റിയിലെ ഡോ.വി എൻ ഉണ്ണിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. ഗൂഗിൾ പേ വഴിയാണ് ചലലഞ്ച്.

ഗൂഗിൾ പേ നമ്പർ 9544120283 അക്കൗണ്ട് ഡീറ്റയിൽസ് മിഥുൻ കുമാർ സുകുമാരൻ, അക്കൗണ്ട് നമ്പർ 32984158539 , ഐ.എഫ്.എസ്.സി കോഡ് SBIN0012876 , ബാങ്ക് എസ്.ബി.ഐ നെല്ലാട്.