അങ്കമാലി: അർബ്ബൻ സഹകരണ സംഘത്തിന്റെ നാലാമത് മെഡിക്കൽ സ്റ്റോർ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും സംഘം പ്രസിഡൻ്റുമായി പി.ടി.പോൾ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി താലൂക്ക് ആശുപത്രിക്ക് സമീപവും നീലേശ്വരത്തും, ശ്രീമൂലനഗരത്തുമാണ് മെഡിക്കൽ സ്റ്റോറുകൾ കൂടാതെ സംഘത്തിന് മൂന്ന് മെഡിക്കൽ ലാബുകളും ഉണ്ട്.മെഡിക്കൽ ലാബുകളിൽ സർക്കാർ ആശുപത്രികളിൽ നിശ്ചയിച്ച നിരക്കിലാണ് പരിശോധന. മെഡിക്കൽ സ്റ്റോറുകളിൽ പതിനേഴ് ശതമാനത്തിനും അമ്പത് ശതമാനത്തിനും ഇടയിലാണ് വിലക്കുറവ്.തുടർച്ചയായി മരുന്ന് കഴിക്കേണ്ടി വരുന്നവർക്ക് സംഘം നൽകുന്ന കാർഡ് ഉപയോഗിച്ച് രണ്ട് ശതമാനം അധികം വിലക്കുറവ് നൽകുമെന്ന് സംഘം പ്രസിഡൻ്റ് പറഞ്ഞു. കൗൺസിലർമാരായ സജി വർഗ്ഗീസ്, വർഗ്ഗീസ് വെമ്പിളിയത്ത്, മാത്യു തോമസ്,ജിമ്മി വർഗ്ഗീസ്, പി.കെ.പുന്നൂസ്, കെ.ഓ.പൗലോസ്,പി.വി.പൗലോസ്,ടോമി പാറേക്കാട്ടിൽ, ടി.പി.ജോർജ്, ജോർജ് കൂട്ടുങ്ങൽ, കെ.ജെ.പോൾ മാസ്റ്റർ, വി.ഡി.ടോമി തുറവൂർ,കെ.ജി.രാജപ്പൻ നായർ, എം.ആർ.സുദർശനൻ,ലക്സി ജോയ്, എൽസി വർഗ്ഗീസ്, മേരി ആന്റണി,സംഘം സെക്രട്ടറി ബിജു ജോസ് തുടങ്ങിവർ സംസാരിച്ചു.