കൊച്ചി: ചവളർ ഉൾപ്പെടെ 30 സമുദായങ്ങൾക്ക് പൂർണ ഒ.ഇ.സി പദവി നൽകണമെന്ന് ശ്രീരാമവിലാസം ചവളർ സൊസൈറ്റി സംസ്ഥാന ഭാരവാഹികളുടെ യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസം, ഉദ്യോഗം, അധികാരം തുടങ്ങിയ മേഖലകളിൽ ഈ സമുദായങ്ങളുടെ പങ്കാളിത്തത്തിന് പൂർണ ഒ.ഇ.സി പദവി അനിവാര്യമാണെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്പർക്കത്തിലൂടെ കൊവിഡ് രൂക്ഷമായി വ്യാപിക്കുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. വിവാഹം, മരണാനന്തര ചടങ്ങുകളിലെ പങ്കാളിത്തനിയമം തെറ്റിക്കുന്നവർക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കണം.

ഓൺലൈൻ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.വി. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അശോകൻ, ഖജാൻജി എം.വി. ഗോപി, വനിതാവിഭാഗം പ്രസിഡന്റ് ബിന്ദു വിജയൻ, ഓർഗനൈസിംഗ് സെക്രട്ടറി ബൈജു.മാധവൻ, സെക്രട്ടറി എം.കെ. രാജീവ്, യുവജന വിഭാഗം സെക്രട്ടറി അഡ്വ. ടി.ആർ. രഞ്ജു, സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ പ്രഭാകരൻ മാച്ചാംപള്ളി, എൻ.കെ അശോകൻ, മൈക്രോഫിനാൻസ് ജോയിന്റ് കൺവീനർ അമ്പിളി സജീവ്, ഓഡിറ്റർ പി.കെ. രാമൻ തുടങ്ങിയവർ പ്രസംഗിച്ചു.