അങ്കമാലി: മാഞ്ഞാലിത്തോടിന്റെ പുനരുദ്ധാരണ പ്രവർത്തികൾ സംബന്ധിച്ച ഏതന്വേഷണത്തേയും സർവാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് എം.എൽ.എ റോജി എം. ജോൺ പറഞ്ഞു. നിരവധി വർഷങ്ങൾക്ക് ശേഷമാണ് മാഞ്ഞാലിത്തോടിനും, മുല്ലശ്ശേരിത്തോടിനും പ്രത്യേകമായി തുക അനുവദിച്ച് വർഷകാലത്തിന് മുമ്പ് പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നത്. ഏതെങ്കിലും പ്രവർത്തികളിൽ ആക്ഷേപം എൽ.ഡി.എഫിനുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വിജിലൻസും, വകുപ്പ് തല അന്വേഷണം നടത്തേണ്ടത് ആക്ഷേപം ഉന്നയിക്കുന്ന ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ.കൃഷ്ണൻകുട്ടിയുമാണന്ന് റോജി.എം ജോൺ എം.എൽ.എ പറഞ്ഞു.