കുമ്പളം: കുമ്പളം പ്രദേശത്ത് എസ്.എസ്. എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ കുമ്പളം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. വിജയികളെ വസതിയിൽ എത്തിയാണ് പുരസ്കാരം നൽകിയത്. ബ്ലായിത്തറ ഗോപകുമാറിന്റെ മകൾ അക്ഷര ഗോപകുമാറിന് അഡ്വ.ടി.ആർ. ബാലകൃഷ്ണൻ സ്മാരക പുരസ്കാരം നൽകി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സീതാ ചക്രപാണി മെഡൽ അണിയിച്ചു. ആർ.പി.എം. എച്ച്.എസ് മുൻ ഹെഡ്മാസ്റ്റർ വി.കെ. മുരളീധരൻ, ഗ്രാമീണഗ്രന്ഥശാല സെക്രട്ടറി ഗിരിജാവല്ലഭൻ, വിജയൻ മാവുങ്കൽ, കെ.ബി. രാജീവ് എന്നിവർ സംസാരിച്ചു. കെ.ആർ.എ പ്രസിഡന്റ്എൻ.പി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ. അപ്പുക്കുട്ടൻ സ്വാഗതവും സണ്ണി തണ്ണിക്കോട്ട് നന്ദിയും പറഞ്ഞു.