കോതമംഗലം: ബി.ഡി.ജെ.എസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അനിരുദ്ധ് കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ശ്രീകുമാർ തട്ടാരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും പ്രവർത്തനം സജീവമാക്കുവാനും എൻ.ഡി. എയിലെ പ്രധാന ഘടക കക്ഷി എന്ന നിലയിൽ 30% സീറ്റിൽ മത്സരിക്കുവാനും യോഗം തീരുമാനിച്ചു.യോഗത്തിൽ ജില്ലാ സെക്രട്ടറിമാരായ അജി നരായണൻ, ഷൈൻ കെ.കൃഷ്ണൻ, കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് പി.എ.സോമൻ, ഇ കെ സുഭാഷ്, എം.കെ.ചന്ദ്രബോസ്, കെ.ഇ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.