കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ പെടുത്തി പൂർത്തീകരിച്ച ഏഴ് റോഡുകൾ ഉദ്ഘാടനം ചെയ്തു. 20.79 ലക്ഷം ചിലവിൽ വാർഡ് അഞ്ചിൽ നിർമ്മിച്ച പുതുച്ചിറത്താഴം - കുന്നുമ്മേൽത്താഴം റോഡ്, നാലാം വാർഡിലെ ഉറുമ്പുങ്കരത്താഴം - കുറുബാത്തുമ്യാൽ റോഡ് (9 ലക്ഷം), എസ്.എൻ.ഡി.പി - ചൂരാൽ റോഡ് (12.5 ലക്ഷം), മുണ്ടോക്കണ്ടം - കുമ്പളവേലിത്താഴം റോഡ് (3 ലക്ഷം), ചേലപ്പുറത്തുതാഴം റോഡ് (5.52 ലക്ഷം), വാർഡ് ആറിലെ എസ്എൻഡിപി - കുഴിവേലിത്താഴം റോഡ് (7.4 ലക്ഷം), കുഴിക്കാട്ടുകുന്ന് പള്ളി റോഡ് (6.85 ലക്ഷം) എന്നിവയുടെ നിർമ്മാണമാണ് പൂർത്തിയാക്കി തുറന്നത്. റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ഒ.എൻ വിജയൻ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് പുഷ്പലത രാജു അദ്ധ്യക്ഷയായി. കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ സാജു ജോൺ, പഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത് പ്രഭാകരൻ, ലിസി റെജി, മേഴ്സി ജോർജ്, സി.എം വാസു, ബിനോയ് കുടിയിരിക്കൽ, ജേക്കബ് ജോൺ, ജോണി കണിയാമറ്റം, ജോയി കുറ്റിച്ചിറ, വി.വി പൗലോസ് തുടങ്ങിയവർ സംസാരിച്ചു.