പറഞ്ഞയച്ചത്
വിദഗ്ദ്ധ ചികിത്സയ്ക്ക്
കുട്ടിയെ എത്തിച്ചയുടൻ എക്സ്റേ എടുത്തു. വിദഗ്ദ്ധ ചികിത്സയ്ക്കാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയച്ചത്. ഇന്നലെ രാവിലെ വീണ്ടും കൊണ്ടുവരുമ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നു.
- ഡോ. കെ. പ്രസന്നകുമാരി
സൂപ്രണ്ട്, ആലുവ ജില്ലാ ആശുപത്രി
പീഡിയാട്രിക് സർജൻ
ഇല്ലായിരുന്നു
നാണയം പുറത്തെടുക്കാൻ പീഡിയാട്രിക് സർജൻ ഇല്ലാതിരുന്നതിനാൽ ആലപ്പുഴ മെഡി. കോളേജിലേക്ക് റഫർ ചെയ്തു. സൗജന്യ ആംബുലൻസും അനുവദിച്ചു. ചികിത്സ നിഷേധിച്ചിട്ടില്ല.
- ഡോ. പി. അനിത
സൂപ്രണ്ട്, എറണാകുളം ജനറൽ ആശുപത്രി
ആശുപത്രിക്ക് വീഴ്ച
പറ്റിയിട്ടില്ല
ശ്വാസംമുട്ടലോ അസ്വസ്ഥതകളോ ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയയുടെയോ ട്യൂബ് ഇട്ടു നോക്കേണ്ടതിന്റെയോ ആവശ്യമില്ലായിരുന്നു. മടങ്ങുമ്പോൾ കുട്ടി ആരോഗ്യവാനായിരുന്നു.
- ഡോ.ആർ.വി. രാംലാൽ
സൂപ്രണ്ട്, ആലപ്പുഴ മെഡി. കോളേജ്