kklm
ഫേസ് ഷീൽഡും, മാസ്ക്കുകളുടേയും വിതരണോദ്ഘാടനം കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻഹൗസ് ഓഫീസർ. കെ. ആർ .മോഹൻദാസ് നിർവഹിക്കുന്നു

കൂത്താട്ടുകുളം:റോട്ടറി ക്ലബിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളുമായി ഏറെ അടുത്ത് ഇടപഴകുന്ന ഓട്ടോ തൊഴിലാളികൾ, പൊലീസ് , കെ.എസ്.ആർ.ടി.സി ജീവനക്കാർ എന്നിവർക്ക് ഫേസ് ഷീൽഡുകളും
മാസ്ക്കുകളും വിതരണം ചെയ്തു.കൊവിഡ് ബോധവത്കരണ സ്റ്റിക്കറുകളും വാഹനങ്ങളിൽ പതിച്ചു.ഫേസ് ഷീൽഡുക്കളുടേയും
മാസ്ക്കുകളുടേയും
വിതരണോദ്ഘാടനം കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻഹൗസ് ഓഫീസർ
കെ. ആർ .മോഹൻദാസ് നിർവഹിച്ചു.റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ്
ടി.സി ബേബി, ഡിസ്ട്രിക്റ്റ് ജനറൽ സെക്രട്ടറി ഇ .എം വർഗീസ്,
സെക്രട്ടറി പി ജി.സിനോജ്,ബേബി ആലുങ്കൽ ,ഡോ.സിജു വി. ജോസ് ,
ജോസ് എം.പി എന്നിവർ സംസാരിച്ചു.