kklm
കൊവിഡ് കാലത്ത് സംസ്ഥാന സർക്കാരിൻ്റെ പെൻഷനോടൊപ്പം കാക്കൂർ സർവീസ് സഹകരണ ബാങ്ക് മാസ്ക് വിതരണം ചെയ്യുന്നു

കൂത്താട്ടുകുളം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുതലായി കാക്കൂർ സർവീസ് സഹകരണ ബാങ്ക് മാസ്കുകൾ വിതരണം ചെയ്തു.സംസ്ഥാന സർക്കാരിൻ്റെ പെൻഷൻ വീടുകളിൽ എത്തിക്കുന്നതോടൊപ്പമാണ് മാസ്കുകളും ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി.സി.തങ്കച്ചൻ, ബിനോയി അഗസ്റ്റിൻ, വി. ആർ. രാധാകൃഷ്ണൻ, വർഗീസ് മാണി, പി.പി. സാജു, സിനു .എം.ജോർജ്, എം.എം.ജോർജ്, സി. സി. ശിവൻകുട്ടി, മേരി എബ്രഹാം, സബിത അജി,സ്മിത വിശ്വംഭരൻ, എന്നിവരും ബാങ്കു ജീവനക്കാരം ചേർന്ന് വീടുകളിലെത്തിച്ചത്. പെൻഷൻ്റെയും, മാസ്കിൻ്റെയും വിതരണോദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് അനിൽ ചെറിയാൻ നിർവഹിച്ചു.