കൊച്ചി: റോട്ടറി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി എറണാകുളം ക്ഷേത്ര ക്ഷേമസമിതിയുമായി ചേർന്ന് എറണാകുളത്തപ്പൻ മൈതിനിയിൽ വൃക്ഷത്തൈകൾ നട്ടു. ഹൈബി ഈഡൻ എം.പി തൈനടീൽ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, സെക്രട്ടറി എ. ബാലഗോപാൽ, ട്രഷറർ രഞ്ജിത് ആർ. വാര്യർ, റോട്ടറി പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.