കൊച്ചി: കേരള കോൺഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയുടെ ചരമവാർഷിക ദിനത്തിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി അനുസ്മരണ സമ്മേളനം നടത്തി. ചെയർമാൻ കുരുവിള മാത്യൂസ് അനുസ്മരണ സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എൻ. ഗിരി, ഭാരവാഹികളായ ജെയിംസ് കുന്നപ്പള്ളി, ഫെബി ചെറിയാൻ, ബിജി മണ്ഡപം, എൻ.എൻ. ഷാജി, അയൂബ് മേലേടത്ത്, ജാൻസി ജോർജ് എന്നിവർ പങ്കെടുത്തു.