മൂവാറ്റുപുഴ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കുക ,സ്വർണ

കേസ് സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്ന് (തിങ്കൾ) രാവിലെ 10 മുതൽ 1 മണി വരെ 140 നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് എം.എൽ.എമാരും, എം.പിമാരും നേതാക്കളും സത്യാഗ്രഹം നടത്തും. മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റു പാർക്കിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന് യു.ഡി.എഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ , കെ.പി.സി.സി.വൈസ് പ്രസിഡൻ്റ് ജോസഫ് വാഴക്കൻ , മുൻ എം.പി. ഫ്രാൻസിസ് ജോർജ്ജ് യു.ഡി.എഫ് ജില്ലാ സെക്രട്ടറി വിൻസെന്റ് ജോസഫ്, നിയോജക മണ്ഡലം ചെയർമാൻ അഡ്. കെ.എം. സലിം ,കൺവീനർ കെ.എം.അബ്ദുൾ മജീദ് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകും. കൊവിഡ് 19ന്റെ ചട്ടങ്ങൾ പാലിച്ചു കൊണ്ടാണ് സത്യാഗ്രഹ സമരമെന്ന് കൺവീനർ കെ.എം. അബ്ദുൾ മജീദ് അറിയിച്ചു.