കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ 12ാം വാർഡ് പെരിങ്ങാലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഇതേ കുടുംബത്തിലെ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പെരിങ്ങാല വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു.