കൊച്ചി: സൈക്കിൾ ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പെഡൽ ഫോഴ്സ് കൊച്ചി സൈക്കിൾ യാത്രക്കാർക്ക് ഗ്രീൻ കാർഡ് നൽകുന്നു. പെഡൽ ഫോഴ്സ് കൊച്ചി ഒഫിഷ്യൽ ടി-ഷർട്ട്, സർട്ടിഫിക്കറ്റ്, വിവിധ റൈഡുകളിൽ സൗജന്യമായി പങ്കെടുക്കാൻ അവസരം, ലോകത്തിലെ ആദ്യത്തെ അഗ്രികൾച്ചറൽ തീം പാർക്കിൽ സൗജന്യ പ്രവേശനം തുടങ്ങിയ ആനുകൂല്യങ്ങൾ ഗ്രീൻ കാർഡ് പദവിയിലൂടെ ലഭിക്കുന്നതാണെന്ന് പെഡൽ ഫോഴ്സ് ഫൗണ്ടർ ആൻഡ് ചീഫ് കോ ഓർഡിനേറ്റർ ജോബി രാജു അറിയിച്ചു. ഗ്രീൻ കാർഡ് റൈഡർ പദവി സ്വന്തമാക്കുന്ന വിദ്യാർത്ഥികൾക്ക് അപ്രിസിയേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. സൈക്കിൾ യാത്ര ഇഷ്ടപ്പെട്ട ആർക്കും ഗ്രീൻ കാർഡ് പദവിക്ക് അപേക്ഷിക്കാം. ഓരോ ജില്ലയിലും ആദ്യം പേര് നൽകുന്ന നിശ്ച്ചിത പേർക്ക് മാത്രമാണ് അവസരം. വിവരങ്ങൾക്ക് : www.pedalforce.org, 98475 33898