mla
പെരുമാനി ഗവ.യു.പി സ്കൂളിൽ നിർമ്മിച്ച ഗ്രാമീണ മൈതാനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നാടിന് സമർപ്പിക്കുന്നു

അറയ്ക്കപ്പടി: പെരുമാനി ഗവ.യു.പി സ്കൂളിൽ നിർമ്മിച്ച ഗ്രാമീണ മൈതാനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നാടിന് സമർപ്പിച്ചു.ആസ്തി വികസന ഫണ്ടിൽ നിന്ന് 20.39 ലക്ഷം രൂപ ചിലവഴിച്ച് സ്കൂളിന്റെ 90 സെന്റ് സ്ഥലം നവീകരിച്ചാണ് മൈതാനം ഒരുക്കിയത്.നാല് വശങ്ങളും കെട്ടി കോൺക്രീറ്റ് ചെയ്യുകയും പ്രതലം മണ്ണിട്ട് നിരപ്പാക്കുകയും ചെയ്തു.2520 ചതുരശ്രയടി ചുറ്റളവിൽ വേലി സ്ഥാപിച്ച് രണ്ടു നിരകളിൽ ഇരിപ്പടം ഒരുക്കിയിട്ടുണ്ട്. പൊതു മേഖല സ്ഥാപനമായ കെൽ ആണ് പദ്ധതിയുടെ മേൽനോട്ടം നിർവഹിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ജോളി ബേബി, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോ മോസസ്, പഞ്ചായത്തംഗം ജിഷ, കെ.എൻ സുകുമാരൻ തുടങ്ങിയവർ സംബന്ധിച്ചു.