അങ്കമാലി: കൃഷിയിടത്തോട് ചേർന്നുള്ള തോട്ടിൽ മീൻപിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു. മൂക്കന്നൂർ ഇഞ്ചക്ക പാലാട്ടി വീട്ടിൽ മാത്യുവിന്റെ മകൻ സോണറ്റാണ് (32) ഷോക്കേറ്റ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന താബോർ പാലക്കപ്പിള്ളി ബേബിയുടെ മകൻ റോബിൻ അങ്കമാലിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റോബിന്റെ അരയ്ക്കുകീഴെ പൊള്ളലേറ്റിട്ടുണ്ട്. സോണറ്റിന്റെ ഭാര്യ ഏടലക്കാട് മഞ്ഞളി കുടുംബാംഗം അഞ്ജു. മക്കൾ: സീയോൺ, സിമീൽ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് താബോർ ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ.