പട്ടിമറ്റം: ബി.ജെ.പി കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെല്ലാനം നിവാസികൾക്ക് കൈത്താങ്ങായി നിത്യോപയോഗ സാധനങ്ങൾ നൽകി. പട്ടിമറ്റം ആർ.എസ്.എസ് കാര്യാലയത്തിൽ സംസ്ഥാന കൗൺസിൽ അംഗം സി.പി രവി ഉല്പന്നങ്ങളുമായി പോകുന്ന വാഹനം ഫ്ളാഗ് ഒഫ് ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ.കൃഷ്ണകുമാർ,ജനറൽ സെക്രട്ടറിമാരായ,പി.കെ ഷിബു,കെ.കെ അനുൺ കുമാർ,മണ്ഡലം സെക്രട്ടറി സി.പി മനോജ്, രാഹുൽ ജെ.നായർ,ടി.എൻ രാജപ്പൻ,കെ.വി വിനീത്,പി.വി വിജീഷ് , അമൽ കൃഷ്ണൻ,പി.എസ് സുധൻ,രാഹുൽ ജയരാജ് തുടങ്ങിയവർ നേതൃത്വം നൽകി.