പറവൂർ: യു.ഡി.എഫിന്റെ സ്പീക്ക് അപ് കേരള പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശൻ എം.എൽ.എ ഇന്ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പറവൂരിലെ വസതിയിൽ സത്യാഗ്രഹം അനുഷ്ഠിക്കും. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യും. കൊവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ യു.ഡി.എഫ് പ്രവർത്തകർ സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് വി.ഡി. സതീശൻ അറിയിച്ചു.