കരുമാല്ലൂർ: ദളിത് കോൺഗ്രസ്‌ കരുമാല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ മാഞ്ഞാലി തെക്കേത്താഴം കോളനിയിൽ മാസ്ക്, സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു. പറവൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടറും കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറിയുമായ ടി.എ. നവാസ് ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.കെ. ലൈജു അദ്ധ്യക്ഷത വഹിച്ചു. എ.എ. ബേനസീർ, എ.എ. അൻസാരി തുടങ്ങിയവർ പങ്കെടുത്തു.