പള്ളുരുത്തി: കഴിഞ്ഞ ഒരു മാസമായി അടച്ചു പൂട്ടിയ ചെല്ലാനം പഞ്ചായത്തിലെ രോഗബാധ ഇല്ലാത്ത വാർഡുകൾ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി.മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഒന്നു മുതൽ പത്ത് വരെയുള്ള വാർഡുകളിലെ ഫലം അടിയന്തിരമായി പുറത്തു വിടാൻ ആരോഗ്യ വകുപ്പും ജില്ലാ കളക്ടറും അടിയന്തിരമായി ഇടപെടണമെന്നും എം.പി. ആവശ്യപ്പെട്ടു.