പള്ളുരുത്തി: ഡിഫറന്റ് ഏബിൾഡ് പേഴ്സൺ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അടച്ചു പൂട്ടിയ സ്ഥലങ്ങളിലെ ഭിന്നശേഷിക്കാർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി.ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.കുമാരി അദ്ധ്യക്ഷത വഹിച്ചു. ടി.കെ. വത്സൻ, പി.എ.പീറ്റർ, കെ.എം.ശിവരാജൻ, ഷൈജുദാസ്, മഞ്ജു മോഹൻ തുടങ്ങിയവർ സംബന്ധിച്ചു.