മൂവാറ്റുപുഴ: ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി ഓഫീസ് കമ്പ്യൂട്ടർ വത്കരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. ജയകൃഷ്ണൻ കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. സി. ഷാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ കെ. പി. തങ്കുകുട്ടൻ, അരുൺ പി. മോഹൻ, ജില്ലാ സമിതി അംഗം എ.എസ്. വിജുമോൻ, മുൻസിപ്പൽ സമിതി പ്രെസിഡെന്റ് രമേഷ് പുളിക്കൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.