ആലുവ: കൊവിഡ് രോഗത്തിന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കീഴ്മാട് ചക്കാലപറമ്പിൽ സി.കെ. ഗോപി (70) മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന ഗോപിയുടെ അവസാന രണ്ട് പരിശോധനയും നെഗറ്റീവായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടമശേരിയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. നേരത്തെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണ്. ലോട്ടറി വില്പനക്കാരൻ ആയിരുന്നു. മൂന്ന് കുടുംബാംഗങ്ങൾക്ക് നേരത്തെ രോഗം ബാധിച്ചെങ്കിലും രോഗമുക്തി നേടിയിരുന്നു.
ഭാര്യ: രുഗ്മിണി. മക്കൾ: പ്രദീപ്, പ്രജീഷ്, പ്രീത. മരുമക്കൾ: ശാരിക, ധന്യ, മുരളീധരൻ.