കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി)യുടെ വർഷകാല സമ്മേളനം ഇക്കുറി ഓൺലൈനിൽ. ഇന്നുമുതൽ 8 വരെയാണ് സമ്മേളനം. കൊവിഡ് ഉയർത്തുന്ന വെല്ലുവിളികൾ, പുതിയ ദേശീയ വിദ്യാഭ്യാസനയം തുടങ്ങിയവ ചർച്ച ചെയ്യും. ഡോ. മാർട്ടിൻ പാട്രിക്, ഡോ. ജോഷ്വാ ഇഗ്നാത്തിയോസ് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. 43 മെത്രാൻമാർ പങ്കെടുക്കും.കെ.സി.ബി.സി സമ്മേളനം ആദ്യമായാണ് ഓൺലൈനിൽ ചേരുന്നതെന്ന് സഭാ വക്താവ് അറിയിച്ചു.