കൊച്ചി: ആലുവയിൽ നാണയം വിഴുങ്ങിയ കുഞ്ഞ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം മെഡിക്കൽ കോളേജിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കണമെന്ന് അഭ്യർത്ഥിച്ച് ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
എറണാകുളം ജില്ലയിലെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങളുടെ കുറവാണ് സംഭവം ചൂണ്ടിക്കാട്ടുന്നതെന്ന് കത്തിൽ പറയുന്നു. മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ കുറവുണ്ട്. ഏറ്റവും കൂടുതൽ വാഹന അപകടങ്ങളുണ്ടാകുന്ന ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ന്യൂറോ സർജനില്ല. കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ നിരവധി രോഗികൾ മരണമടയുന്നു.