ആലുവ: ആലുവ ലാർജ് ക്ലസ്റ്ററിൽ ഇന്നലെ ഒമ്പത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എടത്തല സ്വദേശികളായ നാല് പേർക്കും രോഗമുണ്ട്. ഇവരിൽ രണ്ട് പേർ 9,5 വയസ് പ്രായമുള്ള കുട്ടികളാണ്. കടുങ്ങല്ലൂരിലെ രണ്ട് പേരിൽ 6 വയസുള്ള ആൺകുട്ടിയുമുണ്ട്. ചൂർണിക്കരയിൽ രണ്ടും കീഴ്മാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആലുവ നഗരസഭ, ചെങ്ങമനാട്, ആലങ്ങാട്, കരുമാലൂർ എന്നിവിടങ്ങളിൽ നിന്ന് ഇന്നലെ ആർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല.