ആലുവ: നാണയം വിഴുങ്ങിയ നിലയിൽ ജില്ലാ ആശുപത്രിയിലെത്തിച്ച കുട്ടിയെ വിശദ പരിശോധനക്കുശേഷം തുടർ ചികിത്സക്ക് പീഡിയാട്രിക്ക് സർജൻ ഇല്ലാത്തതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയച്ചതാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് അറിയിച്ചു. ഒഴിവുള്ള റേഡിയോളജിസ്റ്റിനെയും രണ്ട് ഫിസിഷ്യൻമാരെയും പീഡിയാട്രിക് സർജനെയും അടിയന്തിരമായി അനുവദിക്കണമെന്ന് ആരോഗ്യമന്ത്രിയോട് നേരിട്ടും അല്ലാതെയും ആവശ്യപ്പെട്ടിട്ടും ഇതേവരെ പരിഗണിച്ചിട്ടില്ലെന്നും അബ്ദുൽ മുത്തലിബ് കുറ്റപ്പെടുത്തി. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ആലുവ ജില്ലാ ആശുപത്രി.