bot
കൊവി​ഡ് വ്യാപനം രൂക്ഷമായതി​നെ തുടർന്ന് പശ്ചി​മകൊച്ചി​യി​ലേക്കുള്ള പ്രവേശമാർഗമായ ഗാമൺ​പാലം പൊലീസ് അടച്ചപ്പോൾ

കൊച്ചി: ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയിൽ കൊവിഡ് വ്യാപനം ശക്തമായതോടെ പശ്ചിമകൊച്ചിയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. നഗരസഭയുടെ ഒന്നു മുതൽ 28 വരെയുള്ള വാർഡുകളിലാണ് ഇന്നലെ അർദ്ധ രാത്രി മുതൽ നിയന്ത്രണം നടപ്പാക്കിയത്. തോപ്പുംപടി പഴയ പാലവും പുതിയ പാലവും അടച്ചു. ഇതോടെ എറണാകുളത്തേക്കും പശ്ചിമ കൊച്ചിയിലേക്കുമുള്ള ഗതാഗതം പൂർണമായും തടസപ്പെടും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ എട്ടു മണി മുതൽ ഒരു മണി വരെ തുടക്കും. നിയന്ത്രണങ്ങൾക്കായി പൊലീസിനെ നിയോഗിച്ചു. ഫോർട്ടുകൊച്ചി ക്ളസ്റ്ററിൽ കൊവിഡ് വ്യാപനം ഭീതിജനകമായ നിലയിലാണ്.