കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ റോഡിന്റെ പേരുമാറ്റാൻ പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് ശിവസേന ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ ആരോപിച്ചു. രാജപൈതൃകവും സംസ്കാരവും തിരിച്ചറിയാത്ത എം.എൽ.എമാരും പേരുമാറ്റത്തിന് ഒത്താശ ചെയ്യുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെയോ നഗരസഭയുടെയോ ഒൗദാര്യമല്ല റോഡിന് നൽകിയ പേര്. പേരുമാറ്റൽ നടപടിയുമായി മുന്നോട്ടുപോയാൽ പ്രക്ഷോഭം നടത്തും.