udf
യു .ഡി.എഫ്. മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു പാർക്കിൽ നടത്തിയ സത്യാഗ്രഹം യു.ഡി.എഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യുന്നു. വിൻസെന്റ് ജോസഫ്, ജോസഫ് വാഴ.യ്ക്കൻ, കെ.എം.അബ്ദുൾ മജീദ്, ഫ്രാൻസിസ് ജോർജ്ജ്, ജോയി മാളിയേക്കൽ എന്നിവർ സമീപം

മൂവാറ്റുപുഴ: മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ ഇത്രയേറെ തെളിവുകൾ പുറത്ത് വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് യു.ഡി.എഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ ആരോപിച്ചു. മുഖ്യമന്ത്രി രാജിവക്കണമെന്നും, സ്വർണക്കള്ളക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്.യു.ഡി.എഫ്. മൂവാറ്റുപുഴ നെഹ്റു പാർക്കിൽ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോണി നെല്ലൂർ. നിയോജക മണ്ഡലം ചെയർമാൻ കെ.എം.സലിം അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി.വൈസ് പ്രസിഡൻ്റ് ജോസഫ് വാഴക്കൻ , മുൻ എം.പി. ഫ്രാൻസിസ് ജോർജ് , മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ.എം.അബ്ദുൾ മജീദ്, യു.ഡി.എഫ് ജില്ലാ സെക്രട്ടറി വിൻസെന്റ് ജോസഫ് എന്നിവരാണ് സത്യഗ്രഹം അനുഷ്ഠിച്ചത്.

ഐ.കെ.രാജു, ജോയി മാളിയേക്കൽ, പി.പി.എൽദോസ്, ഉല്ലാസ് തോമസ്, പായിപ്ര കൃഷ്ണൻ, പി.എ. ബഷീർ, എം എം സീതി, ജോസ് പെരുമ്പിള്ളിക്കുന്നൻ, പി.എസ്.സലിം ഹാജി, ജോസ് വള്ളമററം,എൻ.ജെ.ജോർജ്, ടോമി പാലമല ,ബേബി ജോൺ, പി.എച്ച് മൻസൂർ തുടങ്ങിയവർ സംസാരിച്ചു.