മൂവാറ്റുപുഴ: ഐക്യ കേരള കോൺഗ്രസിലേക്ക് ( ജോസഫ്) പോയവർ വീണ്ടും അനൂപ് ജേക്കബ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിലേക്ക് ( ജേക്കബ്) തിരികെ എത്തിയതായി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. യു.ഡി.എഫിന് കരുത്തായി എന്നും നിലയുറപ്പിച്ചിട്ടുളളത് അനൂപ് ജേക്കബ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസാണെന്ന തിരിച്ചറിവാണ് ഞങ്ങൾ മാതൃസംഘടനയിലേക്ക് മടങ്ങുവാൻ കാരണമായത്. ജോസ് - ജോസഫ് വിഷയം യു.ഡി.എഫിനെ ദുർബലപ്പെടുത്തുവാനും, ജേക്കബ് ഗ്രൂപ്പിന്റെ പിളർപ്പ് ഇതിന് ആക്കം കൂട്ടുവാൻ മാത്രമെ ഉപകരിക്കൂ. ഇക്കാര്യത്തിൽ നിയോജക മണ്ഡലം കമ്മിറ്റിക്കുള്ള എതിർപ്പാണുള്ളത്. ഇതിന്റെ അടിസ്ഥാന ത്തിൽ മാതൃസംഘടനയെടുക്കുന്ന തീരുമാനത്തോടെ ഒപ്പം നിൽക്കുവാനാണ് പ്രവർത്തകരും നേതാക്കളും ആഗ്രഹിക്കുന്നതെന്നും നിയോജക മണ്ഡലം നേതാക്കൾ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് വിനോയി താണിക്കുന്നേൽ, സെക്രട്ടറി അജാസ് പായിപ്ര, വെെസ് പ്രസിഡന്റ് എൽദോസ് പാലപ്പുറം, ടൗൺ മണ്ഡലം പ്രസിഡന്റ് സെബി പൂവൻ എന്നിവാണ് വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.