മൂവാറ്റുപുഴ: കളളക്കടത്തുകാരും ഭീകരവാദികളുമായിട്ടുളള സി.പി.ഐ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി മൂവാറ്റുപുഴ നിയോജക മണ്ഡലം ആവശ്യപ്പെട്ടു.സ്വർണ കളളക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ അന്വേഷണം മൂവാറ്റുപുഴയിൽ കേന്ദ്രീകരുക്കുകയും പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടു കേസിലെ പ്രതികളെ അടക്കം അറസ്റ്റ് ചെയ്തിരിക്കുകകയാണ്. സി.പി.ഐയുടെ നേതൃത്വത്തിൽ നടന്ന പൗരത്വ ഭേതഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ ഇവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. മണ്ഡലത്തിലെ മുതിർന്ന ഇടതുപക്ഷ നേതാക്കളും ഇവരുമായി ഒത്തു ചേർന്ന് നടത്തിയ പൊതുപരിപാടികൾക്ക് ലഭ്യമായ ഫണ്ട് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ബി.ജെ.പി. ആരോപിച്ചു. മൂവാറ്റുപുഴ , പായിപ്ര, ആവോലി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നിരോധിത ഭീകര സംഘടനകളായ പോപ്പുലർ ഫ്രണ്ട് ഉൾപ്പടെയുള്ളവർ സജീവമായി പ്രവർത്തിക്കുന്നതിനുള്ള ഫണ്ട് എവിടെനിന്നാണെന്ന് അന്വേഷക്കേണം. കേന്ദ്ര ഏജൻസി ഏറ്റെടുത്തതുകൊണ്ടാണ് മൂവാറ്റുപുഴയിലെ ഭീകരസംഘടനകൾക്ക് സ്വർണ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതെന്നും ബി.ജെ. പി. മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ഷിബു ആരോപിച്ചു.